ചിറക്കടവ് : മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 17-ന് തുടങ്ങും. വൈകീട്ട് അഞ്ചിന് ചിറ്റടിയിൽ കുടുംബകാരണവർ കൊടിക്കൂറയും കയറും സമർപ്പിക്കും. ഏഴിന് കൊടിയേറ്റ്, തന്ത്രി താഴമൺ മഠം കണ്ഠര് മോഹനര്, മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. സോപാനം ബേബി എം.മാരാർ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചെമ്പൈ സ്മാരക അവാർഡ് ജേതാവ് തിരുവിഴ ജയശങ്കർ, സംഗീതജ്ഞൻ കെ.പി.എ.സി. രവി എന്നിവരെ ആദരിക്കും. തുടർന്ന് ഡോ.വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണ സംഗീതനിശ.

18-ന് വൈകീട്ട് 6.30-ന് നടനം മോഹനം നൃത്തം, 8.30-ന് ഗാനമേള. 19-ന് വൈകീട്ട് ഏഴിന് ഭക്തിഗാനാമൃതം. 20-ന് വൈകീട്ട് ആറിന് ഭക്തിഗാനമേള, 7.30-ന് ശാലുമേനോന്റെ നേതൃത്വത്തിൽ നടനവർഷിണി. 21-ന് 5.30-ന് ചാക്യാർകൂത്ത്, ഏഴിന് കുടമാളൂർ നാട്യമണ്ഡലത്തിന്റെ കഥകളി-കിരാതം.

22-ന് രാവിലെ എട്ടിന് ശ്രീബലി, നാലിന് കാഴ്ചശ്രീബലി, ഏഴിന് പനമറ്റം രാധാദേവിയുടെ നേതൃത്വത്തിൽ നടനമാധുരി. 23-ന് രാവിലെ എട്ടിന് ശ്രീബലി, നാലിന് കാഴ്ചശ്രീബലി, ആറിന് തിരുമുമ്പിൽവേല. 24-ന് 11-ന് ഉത്സവബലി ദർശനം. രംഗമണ്ഡപത്തിൽ 11-ന് ഭക്തിഗാനാമൃതം, ആറിന് തിരുമുമ്പിൽവേല, 10-ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്. കലാവേദിയിൽ വൈകീട്ട് 6.30-ന് സംഗീതസദസ്സ,് എട്ടിന് നൃത്തവിസ്മയം.

25-ന് പള്ളിവേട്ട ദിവസം രാവിലെ എട്ടിന് ശ്രീബലി, നാലിന് കാഴ്ചശ്രീബലി, 6.30-ന് കൂടിവേല, 11-ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, കലാവേദിയിൽ വൈകീട്ട് ആറിന് തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, ഒൻപതിന് ജിൻസ് ഗോപിനാഥ് നയിക്കുന്ന ഗാനമേള. 26-ന് വൈകീട്ട് നാലിന് ആറാട്ടുപുറപ്പാട്, ആറിന് ആറാട്ട്, 7.30-ന് നൃത്തസന്ധ്യ, ഒൻപതിന് ചെങ്കോട്ട ഹരിഹര സുബ്രമണ്യത്തിന്റെ കച്ചേരി, പുലർച്ചെ രണ്ടിന് ആറാട്ട് എതിരേൽപ്പ്.

അനുജ്ഞ വാങ്ങലും ലോഗോ പ്രകാശനവും

ചിറക്കടവ് മഹാദേവക്ഷേത്ര ഉത്സവത്തിന് മുന്നോടിയായി ഭാരവാഹികൾ ചെങ്ങന്നൂർ താഴ്മൺമഠത്തിലെത്തി തന്ത്രി കണ്ഠര് മോഹനർക്ക് ദക്ഷിണയും കോടിയും സമർപ്പിച്ച് അനുജ്ഞ വാങ്ങി. രാജേന്ദ്രൻ ചിറക്കടവ് രൂപകല്പന ചെയ്ത ഉത്സവലോഗോ തന്ത്രി സേവാസംഘം സെക്രട്ടറി പി. പ്രസാദിനു കൈമാറി പ്രകാശനംചെയ്തു. ഉത്സവക്കമ്മിറ്റി കൺവീനർ ടി.പി. മോഹനൻ പിള്ള, വൈസ് പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ, ബിനുകുമാർ, ജയകുമാർ കുറിഞ്ഞിയിൽ, പി.എസ്. സുമിത്ത് തുടങ്ങിയവർ പങ്കെടുത്തു.