പാലാ : കിടങ്ങൂർ-മണർകാട് റോഡിലെ മോനിപ്പള്ളി വളവിലെ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ്. കിടങ്ങൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. അഖില കെ.എസ്.അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് കെ.ബി.സന്തോഷ്, എൻ.എസ്.സന്തോഷ്‌കുമാർ, അശോക് കുമാർ പൂതമന, വിനീത് പി.വിജയൻ, അമൽരാജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അമൽരാജ് (പ്രസി.), വിനീത് പി.വിജയൻ (സെക്ര.)എന്നിവരെ തിരഞ്ഞെടുത്തു.