അടുക്കം : അടുക്കം റബ്ബർ ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ കവണാർ ലാറ്റക്‌സ് കമ്പനിയുമായി സഹകരിച്ച് റബ്ബർ കർഷകരിൽനിന്ന്‌ ബുധനാഴ്ചമുതൽ ഉണങ്ങിയ ഒട്ടുപാൽ സംഭരിക്കും. തുടർന്നുള്ള എല്ലാ ബുധനാഴ്ചയും രണ്ടുമുതൽ അഞ്ചുവരെ ആർ.പി.എസ്.ഓഫീസിൽ ഒട്ടുപാൽ സംഭരിക്കുന്നതാണെന്ന് പ്രസിഡന്റ് ടി.എം.കുര്യൻ അറിയിച്ചു.