കോട്ടയം : എൻ.ജി.ഒ. യൂണിയൻ സംസ്ഥാനത്താകെ 1000 കേന്ദ്രങ്ങളിൽ ബുധനാഴ്ച നടത്തുന്ന ധർണയുമായി ബന്ധപ്പെട്ട് ഒരുക്കങ്ങളായി. ജില്ലയിലെ 52 യൂണിറ്റുകളിലും ധർണ നടക്കും. കോട്ടയം സിവിൽ സ്റ്റേഷനിൽ നടത്തുന്ന ധർണ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ ഉദ്ഘാടനം ചെയ്യും.

പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, പങ്കാളിത്തപെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവീസ് യാഥാർഥ്യമാക്കുക, സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.