മൂന്നിലവ് : പഞ്ചായത്തിന്റെ നാലാം വാർഡ് കൺടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതിനാൽ ബുധനാഴ്ച മുതൽ വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കൽ കല്ലിലേക്ക്‌ പ്രവേശനം ആരംഭിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ഡി.ടി.പി.സി. ജീവനക്കാരുടെ നിർദേശങ്ങൾ അനുസരിച്ചും സഞ്ചാരികൾക്ക് പ്രവേശനം നൽകും.

നാലാം തീയതി മുതൽ ഇല്ലിക്കൽ കല്ലിലേക്ക്‌ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.