കല്ലറ : ഭാരതീയ ജനത യുവമോർച്ച കല്ലറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ബാധിതരുടേതുൾപ്പെടെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ വീടുകളിൽ അണുനശീകരണം നടത്തി. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റും കല്ലറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ അരവിന്ദ് ശങ്കർ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോയി കൽപ്പകശ്ശേരിൽ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് അനുജിത് ഷാജഹാൻ, ജനറൽ സെക്രട്ടറി കെ.അനന്ദു തുടങ്ങിയവർ പങ്കെടുത്തു.