കോട്ടയം : ജില്ലയിൽ 1043 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1031 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. 1558 പേർ രോഗമുക്തരായി. പുതിയതായി 6193 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.84 ശതമാനമാണ്. 51,488 പേർ ക്വാറന്റീനിൽ കഴിയുന്നുണ്ട്.

ഇന്ന് 90 കേന്ദ്രങ്ങളിൽവാക്സിനേഷൻ

കോട്ടയം : ജില്ലയിൽ ബുധനാഴ്ച 90 കേന്ദ്രങ്ങളിൽ കോവിഷീൽഡ് വാക്സിൻ നൽകും. ജില്ലയിൽ സ്ഥിരം വാക്സിനേഷൻ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വാക്സിനേഷൻ നടക്കും. 18 വയസ്സിനു മുകളിലുള്ള ഇതുവരെ ഒന്നാം ഡോസ് ലഭിക്കാത്തവരും രണ്ടാം ഡോസിന് അർഹരായവരും മുൻകൂട്ടി ബുക്ക് ചെയ്യണം. എല്ലാ കേന്ദ്രങ്ങളിലും സ്‌പോട് ബുക്കിങ്‌ സൗകര്യവും ഉണ്ടായിരിക്കും.