മുരിക്കുംവയൽ : ശ്രീ ശബരീശ കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും കാഞ്ഞിരപ്പള്ളി ലീഗൽ സർവീസസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സൈബർ നിയമങ്ങളെക്കുറിച്ച് ബോധവത്കരണ സെമിനാർ കോളേജിൽ നടന്നു. അഡ്വ. ഹരിത സെമിനാർ നയിച്ചു. പ്രൊഫ. വി.ജി.ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു. വാണി മരിയ ജോസ്, നൗഫിയ നസീർ, മെഹൽ എൽസ സജി തുടങ്ങിയവർ പ്രസംഗിച്ചു.