കോട്ടയം : ജയ്‌രാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ്‌ കമ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിൽ 15-ന് മൂന്നിന് കോട്ടയം സി.എം.എസ്.കോളേജിൽ വിദ്യാരംഭ സദസ്സ് നടത്തും. ഗ്രേറ്റ്‌ ഹാളിൽചേരുന്ന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.അധ്യക്ഷത വഹിക്കും. സി.എസ്.ഐ.മധ്യകേരള മഹായിടവക ബിഷപ്പ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ അനുഗ്രഹ പ്രഭാഷണം നടത്തും. ജെ.എഫ്.സി. സ്ഥാപക ഡയറക്ടർ ജയരാജ് ആമുഖ പ്രഭാഷണവും എം.ജി.സർവകലാശാല പി.വി.സി ഡോ. സി.ടി.അരവിന്ദകുമാർ കോഴ്സ് പ്രഖ്യാപനവും കെ.ആർ.നാരായൺ വിഷ്വൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ലോഗോ പ്രകാശനവും നടത്തും.