കോട്ടയം : സ്കൂൾ തുറക്കുന്നതിനുമുമ്പ് വിദ്യാർഥികളുടെ യാത്രാ നിരക്കിൽ തീരുമാനമെടുക്കണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ചാർജ് വർധനയ്ക്ക്‌ ശേഷം 28 രൂപയോളം ഡീസലിന് വില വർധിച്ചു. കോവിഡ്‌മൂലം സ്വകാര്യ ബസ് വ്യവസായം നിന്നുപോകുന്ന അവസ്ഥയിലാണെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സീനിയർ സെക്രട്ടറി ജോയി ചെട്ടിശ്ശേരി അഭിപ്രായപ്പെട്ടു. ജോസുകുട്ടി മുളകുപാടത്തിന്റെ അധ്യക്ഷതയിൽ ടി.കെ.ജയരാജ്, എ.സി.സത്യൻ, ജോബിൻ ജിയോ, സജി താന്നിക്കൽ, എം.എം.ശശിധരൻ, റോണി ജോസഫ്, ഇമ്മാനുവൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.