ചങ്ങനാശ്ശേരി : പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കറുകച്ചാൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുംകുന്നം കോവേലി ചെറുകര താഴ്ചയിൽ വീട്ടിൽ ഗോപാലകൃഷ്ണ(58)നെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ജി.പി.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴത്തുക ഇരയായ വിദ്യാർഥിക്ക്‌ നൽകണം. അല്ലെങ്കിൽ ഒരു വർഷംകൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്.മനോജ് ഹാജരായി.