പുതുപ്പള്ളി : പുതുപ്പള്ളി സർവീസ് സഹരണബാങ്ക് എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും എസ്.സി., എസ്.ടി. വിഭാഗത്തിലെ കുട്ടികൾക്കും ഒന്നും രണ്ടും സ്ഥാനത്തിന് കാഷ് അവാർഡ്‌ നൽകുന്നു. അംഗങ്ങളുടെയും ബാങ്കിന്റെ സ്വയംസഹായ സംഘത്തിൽപ്പെട്ട അംഗങ്ങളുടെയും മക്കൾക്ക് അപേക്ഷിക്കാം. അപേക്ഷയും മാർക്ക് ലിസ്റ്റിന്റെ അറ്റസ്റ്റ് ചെയ്ത പകർപ്പും ഫോൺ നമ്പരും സഹിതം 25-ന് മുൻപ് ബാങ്ക് ഹെഡ് ഓഫീസിൽ നൽകണം. ഫോൺ: 0481 2353424