വൈക്കം : സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ഉദയനാപുരം ഗ്രാമപ്പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് നാല്‌ സർക്കാർസ്കൂൾ ശുചീകരിച്ചു.

പടിഞ്ഞാറേക്കര എൽ.പി.സ്കൂൾ, ഇരുമ്പൂഴിക്കര എൽ.പി.സ്കൂൾ, നേരേകടവ് എൽ.പി.സ്കൂൾ, അക്കരപ്പാടം യു.പി.സ്കൂൾ എന്നിവയാണ് ഉദയനാപുരം യുവജനകേന്ദ്രം, യൂത്ത് ക്ലബ്ബുകൾ, യുവജനസംഘടനകൾ, സന്നദ്ധസേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.

ഉദയനാപുരം യു.പി.സ്കൂൾ, വാഴമന എച്ച്.ഡബ്ല്യു.എൽ.പി. സ്കൂൾ എന്നിവ ഒക്ടോബർ 15-നകം ശുചീകരിക്കും. ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്കരൻ, വൈസ് പ്രസിഡന്റ് ടി.പ്രസാദ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ജിനേഷ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, യുവജന കോ-ഓർഡിനേറ്റർ ബിനു ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.