തോടനാൽ : പ്രാചീനകാലത്ത് കൊട്ടാരങ്ങളുടെയും മനകളുടെയും നാടായിരുന്ന മനക്കുന്നിന്റെ ചൈതന്യമായ വടയാർ ദേവീക്ഷേത്രം. നവരാത്രി പ്രധാനമായ പുണ്യസങ്കേതം. വിദ്യാരംഭത്തിന് പ്രാധാന്യമുള്ള മനക്കുന്ന് വടയാർ ദേവീക്ഷേത്രത്തിലെ ചൈതന്യം തലയോലപ്പറമ്പ് വടയാർ ദേവീക്ഷേത്രത്തിലേതുതന്നെയെന്നാണ് സങ്കൽപ്പം.

മനക്കുന്നിന്റെ താഴ്‌വാരപ്രദേശങ്ങൾ പഴയപ്രതാപകാലം ഓർമിപ്പിച്ച് വലിയകൊട്ടാരം, കൊച്ചുകൊട്ടാരം എന്നിങ്ങനെയാണ് ഇന്നും അറിയപ്പെടുന്നത്. പൂർവകാലത്ത് ദേവീ ആരാധനയുടെ പ്രധാന കേന്ദ്രമായിരുന്ന ഇവിടെയിപ്പോൾ ദുർഗാദേവിയും ഭദ്രകാളിയും തുല്യപ്രാധാന്യത്തോടെയാണ് വിളങ്ങുന്നത്. താഴ്മൺമഠം കണ്ഠര് മോഹനരാണ് തന്ത്രി. മേടത്തിലെ ചോതിയാണ് പ്രധാന ഉത്സവം. അഞ്ച്ദിനരാത്രങ്ങളിലായാണ് ഉത്സവച്ചടങ്ങുകൾ. ഫോൺ-9846930591.