രാമപുരം : ബി.ജെ.പി. രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധർണ സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജയൻ കരുണാകരൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. മദ്ധ്യമേഖല പ്രസിഡന്റ് എൻ.ഹരി, ലിജിൻ ലാൽ, രഞ്ജിത്ത് മീനാഭവൻ, സരീഷ്, ദിപു മേതിരി, പി.പി.നിർമലൻ, സുമിത് ജോർജ്, ബിനീഷ് ചൂണ്ടച്ചേരി, മനോജ് തടത്തിൽ, അശ്വന്ത് മാമലശേരി എന്നിവർ പ്രസംഗിച്ചു.