വൈക്കം : തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെയും തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയന്റെയും നേതൃത്വത്തിൽ വൈക്കം ഗ്രൂപ്പിലെ ജീവനക്കാർ ഐക്യദാർഢ്യ പ്രഖ്യാപനസമരം നടത്തി.

താലൂക്ക് ഓഫീസ് പടിക്കൽ നടത്തിയ ധർണ വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനംചെയ്തു.

നഗരസഭാ വൈസ് ചെയർമാൻ പി.റ്റി.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. പെൻഷനേഴ്‌സ് യൂണിയൻ വൈക്കം ഗ്രൂപ്പ് പ്രസിഡന്റ് രാജഗോപാലൻനായർ, എ.സനീഷ്‌കുമാർ, അബ്ദുൾ സലാം റാവുത്തർ, എം.റ്റി.അനിൽകുമാർ, ജില്ലാ പ്രസിഡന്റ് അഖിൽകുമാർ, ഗ്രൂപ്പ് പ്രസിഡന്റ് കെ.ആർ.വിജയകുമാർ, സെക്രട്ടറി ആർ.ഹരിഹരഅയ്യർ എന്നിവർ പ്രസംഗിച്ചു