ഞീഴൂർ : ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വാഹനാപകടത്തിൽ തലച്ചോറിന് ക്ഷതം സംഭവിച്ചു ഓർമയില്ലാതായ ആളുടെ കുടുംബത്തിന് സഹായം കൈമാറി. കടപ്ലാമറ്റം സ്വദേശിയായ ചന്ദ്രൻ ലാരിക്കും ഞീഴൂർ പഴുത്തുരുത്ത് ജിഷ സരോജനിക്കുമാണ് ചികിത്സാ സഹായവും പച്ചക്കറി, പലവ്യഞ്ജന കിറ്റുകളും കൈമാറിയത്.

ഒരുമ പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശ്, കടപ്ലാമറ്റം പഞ്ചായത്തംഗം ശശിധരൻ നായർ, ജോയി മയിലംവേലി, സനിൽകുമാർ, ഷാജി, ജോസ്ബിൻ, ബിന്റു തോമസ്, ജൂബിനാ വർഗീസ്, ബിബി ബാബു എന്നിവർ പങ്കെടുത്തു.