വൈക്കം : അഖിലേന്ത്യാ കിസാൻ സഭ ടി.വി.പുരം സൗത്ത് മേഖലാ കൺവെൻഷൻ മണ്ഡലം സെക്രട്ടറി കെ.കെ.ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. പി.ആർ.നടരാജപ്പണിക്കർ അധ്യക്ഷത വഹിച്ചു. മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ, രമേശൻ, മുരളീധരൻ നായർ, എം.എസ്.രാമചന്ദ്രൻ, ബി.സദാനന്ദൻ, പി.വി.മനോഹരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശിവദാസ് പാലൂരുത്തിൽ (പ്രസി.), പി.വി.മനോഹരൻ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.