കോതനല്ലൂർ : ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ പ്രാണവായു പ്രോജക്ടിന്റെ ഭാഗമായി കോട്ടയം അഭയം ചാരിറ്റബിൾ സോസൈറ്റിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ വിതരണം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ സി.പി. ജയകുമാറിൽ നിന്നും മന്ത്രി വി.എൻ.വാസവൻ അഭയം ചാരിറ്റബിൾ സോസൈറ്റിക്ക് വേണ്ടി ഏറ്റുവാങ്ങി. കാണക്കാരി ഗ്രാമപ്പഞ്ചായത്തിലെ അങ്കണവാടി വിദ്യാർഥികൾക്കായി ബിനോയി പീറ്റർ നൽകിയ കുടകളുടെ വിതരണോദ്ഘാടനവും നടന്നു. ജോയി തോമസ്, പി.സി.ചാക്കോ, ആന്റണി കുര്യാക്കോസ്, ജോയ് ഗർവാസിസ്, കെ.ജെ.തോമസ്, പി.വി.സുനിൽ, ക്ലബ്ബ് സെക്രട്ടറി ഷാജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.