തീക്കോയി : ഓണറേറിയം തുക ഉപയോഗിച്ചു തന്റെ വാർഡിലെ 125 കുടുംബങ്ങളിൽ പച്ചക്കറികിറ്റുകൾ എത്തിച്ചുനൽകി പഞ്ചായത്തംഗം.

തീക്കോയി പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ജയറാണി തോമസുക്കുട്ടിയാണ് കുടുംബങ്ങളിൽ പച്ചക്കറികിറ്റുകൾ എത്തിച്ചുനൽകിയത്.

കിറ്റുകളുടെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് കെ.സി. ജെയിംസ് നിർവഹിച്ചു. ജോസു വെള്ളേടത്ത്, എം.എൻ.ബാലചന്ദ്രൻ, കെ.ജി.വിശ്വൻ തുടങ്ങിയവർ നേതൃത്വം നൽകി.