പാലാ : ചുമട്ടുതൊഴിലാളികൾ ജോലിയില്ലാതെ പട്ടിണിയിലായ സാഹചര്യത്തിൽ ഓൺലൈൻ വ്യാപാരത്തിന്റെ അമിതമായ കടന്നുകയറ്റം അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കെ.ടി.യു.സി.(എം) ചുമട്ടുതൊഴിലാളി യൂണിയൻ പാലാ ടൗൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ, ബിബിൽ പുളിയ്ക്കൽ, ബെന്നി ഉപ്പൂട്ടിൽ, ഷിബു കാരമുള്ളിൽ, കെ.കെ.ദിവാകരൻ നായർ, സാബു കാരയ്ക്കൽ, സിബി പുന്നത്താനം, വിൻസന്റ് തൈമുറി എന്നിവർ പങ്കെടുത്തു.