കോട്ടയം : തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രത്തിൽ 17-ന് ഉത്സവം കൊടിയേറും. തന്ത്രി കണ്ഠര് മോഹനരുടെയും മേൽശാന്തി ജയരാജൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ വൈകീട്ട് 6.30-നാണ് കൊടിയേറ്റ്.
24-ന് രാത്രി ഏഴിന് തിരുനക്കര ക്ഷേത്രക്കുളത്തിൽ ആറാട്ടോടെ ഉത്സവം സമാപിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നിർദ്ദേശപ്രകാരമുള്ള ചടങ്ങുകളോടെ ആയിരിക്കും ഉത്സവമെന്ന് ഉപദേശക സമിതി പ്രസിഡൻറ് എസ്.നാരായണസ്വാമി, സെക്രട്ടറി ആർ.വേണുഗോപാൽ എന്നിവർ അറിയിച്ചു.