കല്ലറ : ശ്രീ ശാരദാക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി. 17-ന് സമാപിക്കും. 16-നും 17-നും രാവിലെ 5.30-ന് നിർമാല്യം, തുടർന്ന് ഗണപതിഹോമം, ഉഷഃപൂജ, ഉച്ചപ്പൂജ, വൈകുന്നേരം അഞ്ചിന് നട തുറക്കൽ, ദീപാരാധന, 7.30-ന് അത്താഴപൂജ, തുടർന്ന് നട അടയ്ക്കൽ എന്നിവ നടക്കും.