കോട്ടയം : ആർ.ശങ്കർ സാംസ്കാരികവേദി മഹാകവി കുമാരനാശാന്റെ 148-ാമത് ജന്മദിനം ആഘോഷിച്ചു. കെ.പി.സി.സി. സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനംചെയ്തു. സാംസ്കാരികവേദി പ്രസിഡന്റ് എം.എസ്.സാബു അധ്യക്ഷത വഹിച്ചു. ഇ.എം.സോമനാഥൻ, എം.കെ.ശനിയപ്പൻ, സി.സി.സോമൻ, എ.കെ.ജോസഫ്, കുസുമാലയം ബാലകൃഷ്ണൻ, എൻ.എസ്.ഹരിശ്ചന്ദ്രൻ, ബൈജു മാറാട്ടുകുളം തുടങ്ങിയവർ പ്രസംഗിച്ചു.