കോട്ടയം : പ്രധാനമന്ത്രി കിസാസമ്മാൻനിധി തുക ഉപഭോക്താക്കൾക്ക് വീട്ടിൽ ഇരുന്ന് പിൻവലിക്കാനുള്ള അവസരം തപാൽ വകുപ്പ് ഒരുക്കി. അർഹരായ കർഷകർക്ക് അവരുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലെ തുക ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് സംവിധാനം വഴി വീട്ടിൽ ലഭ്യമാകും.
ബാങ്ക് അക്കൗണ്ടുകൾ ഉള്ള മറ്റ് ഉപഭോക്താക്കൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം.
ഇതിനായി തൊട്ടടുത്തുള്ള പോസ്റ്റോഫീസിനെയോ പോസ്റ്റ്‌മാനെയോ സമീപിക്കണമെന്ന് കോട്ടയം തപാൽ സീനിയർ സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: തപാൽ ഡിവിഷണൽ ഓഫീസ്, കോട്ടയം: 0481 2582970, ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക്, കോട്ടയം ശാഖ: 0481 2582233.