വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്ന കണിദർശനത്തിനായി 14-ന് പുലർച്ചെ നാലിന് നട തുറക്കും. തങ്കനെറ്റിപ്പട്ടംെവച്ച് സ്വർണക്കുടവും വെള്ളിക്കുടങ്ങളും നിരത്തി വെള്ളോട്ടുരുളിയിലാണ് കണിദർശനത്തിനുള്ള സാധനങ്ങൾ ഒരുക്കിവെക്കുന്നത്. ചക്ക, മാങ്ങ, വെള്ളരി, തേങ്ങ, പഴുത്തപാക്ക്, വെറ്റില, കണിക്കൊന്നപൂവ്, സ്വർണം, വെള്ളി, ഏത്തക്കുല, നാണയം എന്നിവവെച്ചാണ് കണിയൊരുക്കുന്നത്.

രാവിലെ 8.30 വരെ കണിദർശനത്തിന്‌ സൗകര്യമുണ്ട്‌. 12.30-ന് ഉച്ചപൂജയ്ക്കുശേഷം നടയടയ്ക്കും. മേൽശാന്തിമാരായ തരണി ഡി. നാരായണൻ നമ്പൂതിരി, ടി.എസ്. നാരായണൻ നമ്പൂതിരി, തരണി ഡി. ശ്രീധരൻ നമ്പൂതിരി, അനൂപ് എസ്. നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് കണിയൊരുക്കുന്നത്.