മണിമല : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പൊൻകുന്നം-പ്ലാച്ചേരി റോഡിൽ മൂലേപ്ലാവ് മൂഴിയേൽപ്പടിക്ക്‌ സമീപത്തെ കൊടുംവളവ് നിവർത്താൻ നടപടി. എതിരേ വരുന്ന വാഹനങ്ങളുടെ കാഴ്ചമറയുന്ന തരത്തിലുള്ള വളവിനെ സംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. 12 മീറ്റർ വീതിയിൽ ടാറിങ്‌ പൂർത്തിയായ റോഡിൽ വളവിൽ നിർമിച്ചിരുന്ന കലുങ്ക് പൊളിച്ചുനീക്കി രണ്ട് മീറ്റർ വീതി കൂട്ടുന്ന ജോലികൾ ആരംഭിച്ചു. എതിർദിശയിൽനിന്നുവരുന്ന വാഹനങ്ങൾ തമ്മിൽ കാണാവുന്ന തരത്തിലാണ് നിർമാണം.