തിരുവനന്തപുരം : എം.എൽ.എ. മാരുടെ എല്ലാ ചോദ്യങ്ങൾക്കും സമ്മേളനകാലയളവിൽത്തന്നെ മറുപടി നൽകിയ മൂന്ന്‌ മന്ത്രിമാരെ സ്പീക്കർ എം.ബി.രാജേഷ് 15-ാം കേരളനിയമസഭയുടെ പ്രഥമ സമ്മേളനത്തിൽ അഭിനന്ദിച്ചു.

സഹകരണവകുപ്പുമന്ത്രി വി.എൻ.വാസവൻ, തൊഴിൽമന്ത്രി കെ.കൃഷ്ണൻകുട്ടി, തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എം.വി.ഗോവിന്ദൻ എന്നിവരെയാണ് അഭിനന്ദിച്ചത്. സമ്മേളനകാലയളവിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകണമെന്നാണ് ചട്ടം. എന്നാൽ, ഇത് പലരും പാലിക്കാറില്ല. ഈ മൂന്നുമന്ത്രിമാരെ മാതൃകയാക്കണമെന്നും സ്പീക്കർ പറഞ്ഞു.