ഉഴവൂർ : പെട്രോൾ-ഡീസൽ വിലവർധനയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് ഉഴവൂർ മണ്ഡലം കമ്മിറ്റി എം.സി.റോഡിൽ വാഹനം നിർത്തിയിട്ട് പ്രതിഷേധിക്കും.

11-ന് മോനിപ്പള്ളി ടൗൺ മുതൽ പെട്രോൾ പമ്പ് വരെ നിരനിരയായി വാഹനങ്ങൾ നിർത്തിയിടും. വെള്ളിയാഴ്ച രാവിലെ 11-ന് പ്രതിഷേധം തുടങ്ങുമെന്ന് യൂത്ത് കോൺഗ്രസ് ഉഴവൂർ മണ്ഡലം പ്രസിഡന്റ് ജിസ് പള്ളിത്താഴത്ത് പറഞ്ഞു.