കോട്ടയം : കോവിഡ്‌വ്യാപനസാഹചര്യം പരിഗണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 2021-22 വർഷത്തെ വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കാൻ അവസരം. വ്യാപാരികൾക്ക് ഓഗസ്റ്റ് 31 വരെ പിഴയില്ലാതെ ലൈസൻസ് പുതുക്കാമെന്ന് കോട്ടയം നഗരസഭാ സെക്രട്ടറി അറിയിച്ചു.