നീണ്ടൂർ : ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുവിതരണ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിൽ രണ്ടാംഘട്ട ഔഷധവിതരണം നടന്നു. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾക്കുള്ള ചികിത്സാ ക്ലിനിക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് വി.കെ.പ്രദീപ് കുമാർ നിർവഹിച്ചു.