വൈക്കം : യാത്രയയപ്പിനായി കരുതിയ തുക കോവിഡ് രോഗികളുടെ ചികിത്സയ്ക്കും വൃദ്ധസദനത്തിനും നൽകി കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോൺഫെഡറേഷൻ ഒരുക്കിയ യാത്രയയപ്പ് വേറിട്ടതായി. വൈക്കം കെ.എസ്.ഇ.ബി. ഡിവിഷൻ ഓഫീസിൽനിന്ന് വിരമിച്ച സീനിയർ സൂപ്രണ്ടും കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോൺഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റുമായ ടി.പി.സുനിലാണ്‌ ആഘോഷം ഒഴിവാക്കി സേവനത്തിലൂടെ മാതൃകയായത്‌.

പതിവ് ചടങ്ങുകൾ ഒഴിവാക്കി യൂണിയൻ ഭാരവാഹികളും സഹപ്രവർത്തകരും സുനിലിന്റെ വസതിയിലെത്തി ഉപഹാരം നൽകി അദ്ദേഹത്തെ ആദരിച്ചു.

വൈക്കം മുനിസിപ്പൽ ചെയർപേഴ്‌സൺ രേണുകാ രതീഷ് ഉപഹാരം നൽകി. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.വി.മനോജ്, വൈക്കം മുനിസിപ്പൽ വൈസ് ചെയർമാൻ പി.ടി.സുബാഷ്, ഡി.സി.സി. ജനറൽ സെക്രട്ടറി പി.എൻ.ബാബു, ഓഫീസേഴ്‌സ് കോൺഫെഡറേഷൻ ജില്ലാ ഭാരവാഹികളായ എം.കെ.രാജ്‌കുമാർ, അസിസ്റ്റന്റ് എൻജിനീയർ കെ.ആർ.രാജേഷ്, തലയാഴം കെ.എസ്.ഇ.ബി. സീനിയർ സൂപ്രണ്ട് കെ.ഐ.സോണിച്ചൻ, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഭാരവാഹി എം.ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.