ചങ്ങനാശ്ശേരി : നിയോജകമണ്ഡലം കമ്മിറ്റി ചങ്ങനാശ്ശേരി സെൻട്രൽ ജങ്ഷനിൽ നടത്തിയ പ്രതിഷേധയോഗം ബി.ജെ.പി. മധ്യമേഖലാ ഉപാധ്യക്ഷൻ എൻ.പി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.മനോജ് അധ്യക്ഷത വഹിച്ചു.

ടൗൺ സൗത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്ന ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധജ്വാല സംസ്ഥാന കൗൺസിലംഗം പി.പി.ധീരസിംഹൻ ഉദ്ഘാടനം ചെയ്തു. ടൗൺ നോർത്ത് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം മധ്യമേഖലാ ജനറൽ സെക്രട്ടറി എം.ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

കർഷകമോർച്ച നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കുറിച്ചി പഞ്ചായത്തിൽ കുറിച്ചി ഔട്ട് പോസ്റ്റിൽ നടന്ന യോഗം സംസ്ഥാനസമിതിയംഗം കെ.ജി.രാജ്‌മോഹൻ ഉദ്ഘാടനം ചെയ്തു. കുറിച്ചി പുളിമൂട്ടിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. വാഴപ്പള്ളി പഞ്ചായത്ത് കമ്മിറ്റി തുരുത്തി പുന്നമൂട് ജങ്ഷനിൽ ചേർന്ന പഞ്ചായത്തുതല പ്രതിഷേധയോഗം ബി.ജെ.പി. ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയംഗം ബിജു മങ്ങാട്ടുമഠം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. വാഴപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.ഡി.കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനത്ത് നടന്ന പ്രതിഷേധജ്വാല സംസ്ഥാനസമിതിയംഗം ബി.രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു.

വാഴൂർ : അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ബി.ജെ.പി.യെയും നേതാക്കന്മാരെയും പ്രതിക്കൂട്ടിലാക്കാമെന്ന സി.പി.എമ്മിന്റെ നയം വിലപ്പോകില്ലെന്ന് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ജി.രാമൻ നായർ. ബി.ജെ.പി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി വാഴൂരിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ടി.ബി.ബിനു അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വൈശാഖ് എസ്.നായർ, വിജയകുമാർ മഠത്തിൽ, പ്രസാദ് അമ്പിയിൽ തുടങ്ങിയവർ പങ്കെടുത്തു.

കങ്ങഴ : ബി.ജെ.പി. പ്രവർത്തകർ പത്തനാട് പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ.മനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സി.നായർ അധ്യക്ഷത വഹിച്ചു. വി.ഗിരീഷ്‌കുമാർ, ബാബുരാജ്, രഞ്ജിത്ത്, കെ.കെ.രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.