ഈരാറ്റുപേട്ട : സി.പി.എം. പത്താഴപ്പടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് കാലത്തിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. 500 ഭക്ഷ്യകിറ്റുളാണ് വാർഡിലെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തത്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജും പൂഞ്ഞാർ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫും ചേർന്ന് നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.എൻ.ഹുസൈൻ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ.എം.ബഷീർ, പി.ബി.ഫൈസൽ, കെ.ആർ.അമീർഖാൻ, നജീബ് പാറെകാട്ടിൽ എന്നിവർ നേതൃത്വം നൽകി.