ഉഴവൂർ : കാലവർഷമഴയിലും കാറ്റിലും വൃക്ഷങ്ങൾ കടപുഴകിവീഴാൻ സാധ്യതയുണ്ട്. സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ കൈവശം അപകടകരമായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ ഉടമ സ്വന്തം ചെലവിൽ വെട്ടിമാറ്റണം.

അല്ലാതെയുണ്ടാകുന്ന അപകടങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും സ്ഥലമുടമയ്ക്ക്‌ മാത്രമായിരിക്കും ബാധ്യതയെന്ന് ഉഴവൂർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ടി.എസ്.അനിൽകുമാർ അറിയിച്ചു.

വെളിയന്നൂർ : ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ, ശാഖകൾ എന്നിവ എത്രയും പെട്ടെന്ന് ഉടമസ്ഥൻ തന്നെ മുറിച്ച് നീക്കണം.

ഏതെങ്കിലും തരത്തിലുള്ള അപകടമോ നാശനഷ്ടമോ ഉണ്ടായാൽ പൂർണ ഉത്തരവാദിത്വം മരത്തിന്റെ ഉടമയ്ക്ക് മാത്രമായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.