ഏറ്റുമാനൂർ : നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പിണറായി സർക്കാരിനെതിരേ സംസ്ഥാനവ്യാപകമായി നടന്ന സമരത്തിെന്റ ഭാഗമായി ബി.ജെ.പി. ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല നടത്തി.

ടൗണിൽ നടന്ന പരിപാടി ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.ജി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഷിൻ ഗോപാൽ, അഡ്വ. മണികണ്ഠൻ, സുരേഷ് നായർ, ജോസഫ് പട്ടിത്താനം, പി.കെ.രതീഷ് കുമാർ, അനീഷ് വി.നാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

നഗരസഭാതലത്തിൽ പഞ്ചായത്ത് മുനിസിപ്പൽ പ്രസിഡന്റ് അനീഷ് വി.നാഥ്, ഏറ്റുമാനൂരിൽ പ്രജീവ് കൊട്ടാരത്തിൽ, ആർപ്പൂക്കരയിൽ ഓമനക്കുട്ടൻ അയ്മനം, തിരുവാർപ്പിൽ വിനോദ്, നീണ്ടൂരിൽ ബാലകൃഷ്ണൻ, അതിരമ്പുഴയിൽ ടോണി ജോർജ്, കുമരകത്ത് ജോഷി തുടങ്ങിയവർ നേതൃത്വം നൽകി.

പാമ്പാടി : പാമ്പാടിയിൽ നടന്ന പ്രതിഷേധം ബി.ജെ.പി. പാമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധയോഗങ്ങളിൽ വൈസ് പ്രസിഡന്റ് പി.ജി.ശ്രീനിവാസൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.ഹരികൃഷ്ണൻ, ടി.ജി.വിജയകുമാർ, ആർ.എസ്.എസ്. മണ്ഡൽ സേവാ പ്രമുഖ് അനുലാൽ ശബരി, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അഭിഷേക് ആർ.കാരാണിയിൽ, പഞ്ചായത്ത്‌ പ്രസിഡന്റ് വിഘ്‌നേശ് എന്നിവർ പ്രസംഗിച്ചു.