ശവസംസ്‌കാരത്തിന്‌ കൈത്താങ്ങായി എ.ഐ.വൈ.എഫ്‌. പ്രവർത്തകർ

വൈക്കം : മണിക്കൂറുകളുടെ വ്യത്യാസത്തിൽ കോവിഡ്‌ ബാധിതരായ ഭാര്യയും ഭർത്താവും മരിച്ചു. ദമ്പതിമാരുടെ മൃതദേഹം സംസ്കരിക്കാൻ തുണയായത്‌ എ.ഐ. വൈ.എഫ്‌. സന്നദ്‌ധപ്രവർത്തകർ.

മറവന്തുരുത്ത് പഞ്ചായത്ത് പതിനാലാം വാർഡിൽ ചന്ദ്രമന്ദിരത്തിൽ ചന്ദ്രശേഖരൻപിള്ള (85), ഭാര്യ സരസ്വതി (80) എന്നിവരാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ചന്ദ്രശേഖരൻ പിള്ള വെള്ളിയാഴ്ച വൈകീട്ടാണ്‌ മരിച്ചത്‌. ഇദ്ദേഹത്തിന്റെ മൃതദേഹം രാത്രി തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.

ശനിയാഴ്ച പുലർച്ചെയോടെയാണ് ഭാര്യ മരിക്കുന്നത്.ഇവരുടെ മൃതദേഹം ശനിയാഴ്ച 12 മണിയോടെ ഭർത്താവിനെ സംസ്കരിച്ച അതേ ചിതയിൽ സംസ്കരിച്ചു.

മക്കൾ: വിനോദ്, മിനി, ലേഖ, അനിത. മരുമക്കൾ: ജയ, രാമചന്ദ്രൻ പിള്ള, പദ്‌മകുമാർ, ബാലഗോപാലൻ പിള്ള.

മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് എ.ഐ.വൈ.എഫ്. തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംസ്‌കരിച്ചത്.

സി.പി.ഐ. തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആർ.ബിജു, എ.ഐ.വൈ.എഫ്‌. മണ്ഡലം സെക്രട്ടറി പി.ആർ.ശരത് കുമാർ, വൈസ് പ്രസിഡന്റ് മാത്യൂസ് ദേവസ്യാ, ജോ.സെക്രട്ടറി അഡ്വ. അനൂജ് കെ.എസ്., അർജുൻ പി.എസ്., അഭിജിത്ത് സി.എസ്, അനൂപ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സരസ്വതി