എരുമേലി : എം.ഇ.എസ്. യൂത്ത് വിങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമേലിയിൽ കോവിഡ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. ടൗണിനുസമീപം എം.ഇ.എസിന്റെ ബിൽഡിങ്ങിലാണ് പ്രവർത്തനം. എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് എം.എം.ഹനീഫ് ഉദ്ഘാടനംചെയ്തു. രോഗബാധിതരെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കും ഡി.സി.സെന്ററിലേക്കും കൊണ്ടുപോകുന്നതിന് സജ്ജമാക്കിയ എമർജൻസി വാഹനം എരുമേലി എസ്.എച്ച്.ഒ. എ.ഫിറോസ് ഫ്ളാഗോഫ് ചെയ്തു. ചടങ്ങിൽ യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെഹം വിലങ്ങുപാറ അധ്യക്ഷത വഹിച്ചു.

ഹബീബുള്ള ഖാൻ, ഷഹാസ് പറപ്പള്ളി, ടി.പി.സലിൽ, അൻസർ നജീബ്, റിസ്വാൻ, അമീൻ, ഷുഹൈബ്, അസ്ഹർ കറുകഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായ പോലീസുകാർക്ക് യൂത്ത് വിങ് ജില്ലാ സെക്രട്ടറി അൻവർ കുമ്പിളുവേലി മുഖാവരണങ്ങൾ കൈമാറി.