പാലാ : കോവിഡ് കാലത്ത് അനുഭവപ്പെടുന്ന രക്തക്ഷാമം പരിഹരിക്കാൻ എ.ഐ.വൈ.എഫ്. പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി.

ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് കോവിഡ് മൂലം ആവശ്യത്തിന് രക്തം ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കാനും ആശുപത്രികളിൽ ആവശ്യത്തിന് രക്തം ഉറപ്പാക്കാനുമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാനം നടത്തിയത്.

ദിവസങ്ങളായി വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രക്തദാനം നടത്തുന്നുണ്ട്‌. രക്തദാനത്തിന് ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. അജേഷ്, മണ്ഡലം പ്രസിഡന്റ് കെ.ബി. സന്തോഷ്, സെക്രട്ടറി എൻ.എസ്. സന്തോഷ്, പ്രജിത് നാരായണൻ, ടി.കെ.ഗോകുൽ, ഹരികൃഷ്ണൻ, അഭിലാഷ് തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.