പെരുവ : മുളക്കുളം പഞ്ചായത്തിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരോഗ്യ ജാഗ്രതാസമിതി രൂപവത്‌കരിച്ചു.

മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ നായർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അനുമോൾ, ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. ബിനു സി.നായർ, ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.സ്മിതാ ജി.പണിക്കർ, റോട്ടറി ക്ലബ്ബ്‌ സെക്രട്ടറി സോമശേഖരൻ നായർ, സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ടി.എം.സദൻ എന്നിവർ അംഗങ്ങളായി ചുമതലയേറ്റു.

കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും, പുനരധിവാസത്തിനുള്ള സർക്കാർ ആയുർവേദ വകുപ്പിന്റെ പദ്ധതികളെക്കുറിച്ചു ഡോ. സ്മിത ജി. പണിക്കർ വിശദീകരിച്ചു. ഔഷധങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

സേവനങ്ങൾക്കായി വിളിക്കേണ്ട ഹെൽപ് ലൈൻ നമ്പർ-04829 252838, 94460 45305.