പാലാ : മുരിക്കുമ്പുഴയിൽ കണ്ടെത്തിയ മനുഷ്യാസ്ഥികൂടത്തിന്റെ ഭാഗങ്ങൾ മെഡിക്കൽ വിദ്യാർഥി പഠനശേഷം സൂക്ഷിച്ചിരുന്നതെന്ന് പോലീസ്. പഠനശേഷം വീട്ടിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന അസ്ഥികൂടങ്ങൾക്കൊപ്പം വീട്ടുകാർ പ്ലാസ്റ്റിക് മാലിന്യങ്ങളുമിട്ടിരുന്നു.

പിന്നീട് ആക്രിവസ്തുക്കൾ വിൽക്കുന്നവർക്ക് ഇത് കൈമാറിയപ്പോൾ ഈ ചാക്ക്‌കെട്ടും ഉൾപ്പെടുകയായിരുന്നു. എന്നാൽ, ആക്രികച്ചവടക്കാർ ചാക്കിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി മാറ്റിയ ശേഷം അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ മാലിന്യം ഇടുന്നിടത്ത് തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസ്ഥികൂടം തള്ളിയത്‌ സംബന്ധിച്ച് കേസെടുക്കുന്നത് സംബന്ധിച്ച് പരിശോധിച്ചു വരുകയാണന്ന് പാലാ സി.ഐ. കെ.പി.ടോംസൺ പറഞ്ഞു.

മൃതദേഹത്തെ മനഃപൂർവം അപമാനിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞാൽ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.