വൈക്കം : നാടകം, നൃത്തം എന്നിവയുടെ അണിയറയിൽ പ്രവർത്തിക്കുന്ന സാങ്കേതിക പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് അണിയറക്കൂട്ടം ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കവിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. കോവിഡുമൂലം ജീവിതം വഴിമുട്ടിയ കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും സാമ്പത്തിക സഹായവും അണിയറപ്രവർത്തകർക്കുള്ള അവാർഡുകളും പുനഃസ്ഥാപിക്കണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജ് പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. ശശി പാലേത്ത്, വിനു കൊറ്റാമം, കണ്ണൻ എടത്തല, മോഹനൻ പറവൂർ, പ്രദീപൻ ടി. വൈക്കം എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ഷാജു അറുന്നൂറ്റിമംഗലം (പ്രസി.), ബെന്നി മേലുകാവ് (സെക്ര.), ബിജു വൈക്കം (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.