പാലാ : സെന്റ് ജോസഫ് എൻജിനിയറിങ് കോളേജിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് എനർജി സിസ്റ്റംസ് എന്ന വിഷയത്തിൽ അന്തർദേശീയ സമ്മേളനം ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കും.

സമ്മേളനത്തിൽ പ്രൊഫ. സോങ്ലിൻ ടിങ് മുഖ്യാതിഥി ആയിരിക്കും. പ്രൊഫ. എന്റിക്കോ സ്റ്റാർഡേറിനി സ്വിറ്റ്സർലർഡ്, പ്രൊഫ. വാലന്റിന എമിലിയ റോമാനിയ, ഡോ. സ്റ്റെഫാൻ മാസ്സ് ലക്സംബർഗ്, ഡോ. ഡാരൻ ഫ്രയിസർ ഓസ്ടേലിയ, ഡോ. ജിയോഫ് വെബ് തുടങ്ങിയ വിദഗ്ധരുടെ പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം പ്രബന്ധങ്ങൾ രണ്ട് ദിവസങ്ങളിലായി വിവിധ ഓൺലൈൻ വേദികളിൽ അവതരിപ്പിക്കും രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ലഭിച്ച മുന്നൂറിലധികം പ്രബന്ധങ്ങളിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട 110 ഓളം പ്രബന്ധങ്ങളാണ് അന്താരാഷ്ട്ര സിമ്പോസിയത്തിൽ അവതരിപ്പിക്കുന്നത്.