കോട്ടയം : ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിൽ അനധ്യാപക തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

വനിതാ മേട്രൻ, ആയ, ഫീമെയിൽ ഗൈഡ്, എഫ്.ടി.എം.(കുക്ക്) ‌എന്നീ തസ്തികകളിലേക്കാണ് നിയമനം. അഭിമുഖം വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഒാഫീസിൽ നടക്കും. നിയമനം ലഭിക്കുന്നവർ സ്‌കൂൾ ഹോസ്റ്റലിൽ കുട്ടികളോടൊപ്പം താമസിക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9400774299, 9544118933.