വൈക്കം : അക്കരപ്പാടം, മൂലേക്കടവ് പാലങ്ങൾ ടെൻഡർ ചെയ്തതായി സി.കെ. ആശ എം.എൽ.എ. അറിയിച്ചു. ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തിലെ ജനങ്ങൾ ഏറെ നാളായി കാത്തിരുന്ന പാലങ്ങളാണ് ഇവ.

അക്കരപ്പാടം പാലത്തിന് 14 കോടി രൂപയും മൂലേക്കടവ് പാലത്തിന് 17 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കിഫ്‌ബിയാണ് തുക അനുവദിച്ചത്. മറവൻതുരുത്ത് പഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്രയം ഇപ്പോഴും കടത്തുവള്ളമാണ്. ചെമ്പ് പഞ്ചായത്ത് എട്ട്, ഒൻപത് വാർഡുകാർക്ക് വൈക്കമെത്തൻ ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റണം. പാലം വരുന്നതോടെ ഇതിന് പരിഹാരമാകും.