കോട്ടയം : ആറ് ആരോഗ്യപ്രവർത്തകരുൾപ്പെടെ 375 പേർക്കുകൂടി സമ്പർക്കം മുഖേന കോവിഡ് സ്ഥിരീകരിച്ചു. 564 പേർ രോഗമുക്തരായി. 4099 പരിശോധനാഫലങ്ങളാണ്‌ ലഭിച്ചത്. രോഗം ബാധിച്ചവരിൽ 173 പുരുഷന്മാരും 176 സ്ത്രീകളും 26 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിന്‌ മുകളിലുള്ള 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 3672 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,39,159 പേർ കോവിഡ് ബാധിതരായി. 3,32,203 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21,103 പേർ ക്വാറന്റീനിലുണ്ട്.