പാലാ : ജനാധിപത്യത്തിലൂടെ സർക്കാരുണ്ടാകാൻ അസൗകര്യങ്ങളെ മറന്ന് ആത്മസമർപ്പണത്തോടെ വോട്ടെടുപ്പ് ഒരുക്കിയതിന്റെ നിർവൃതിയിലാണ് ജീവനക്കാർ. സൗകര്യങ്ങൾ ഇല്ലാത്ത കെട്ടിടത്തിൽ ഉറങ്ങാനാവാതെ രാത്രി തള്ളി നീക്കിയതും പുലർകാലത്തുതന്നെ ഉണർന്നെണ്ണീറ്റ്‌ വോട്ടെടുപ്പിനെ വിജയമാക്കാൻ എല്ലാം മറന്ന് അവർ അശ്രാന്ത പരിശ്രമത്തിലായിരുന്നു. പരമാവധി പരാതികളില്ലാതെ വോട്ടെടുപ്പ് നടത്താൻ പരിഭവങ്ങൾ ഇല്ലാതെ അവർ പണിയെടുത്തു. ജനാധിപത്യത്തിന് കരുത്തുറപ്പിക്കാൻ തങ്ങളാലാവുംവിധം എല്ലാം ചെയ്തതിന്റെ നിറവിലാണ് അവർ. പോരായ്മകളെ മറന്ന അവരുടെ അനുഭവങ്ങൾ.