ഏറ്റുമാനൂർ : എം.സി.റോഡിൽ വിമലാ ആശുപത്രിക്ക്‌ സമീപം ഓമനമുക്ക് വളവിൽ കാർ കണ്ടെയ്‌നർ ലോറിയിലിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു.

ബുധനാഴ്ച് വൈകീട്ട് 6.30-നായിരുന്നു അപകടം. കോട്ടയത്തുനിന്ന്‌ വരുകയായിരുന്ന ലോറിയിൽ ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ കായംകുളം സ്വദേശികളായ ഫൈസൽ(28), ഹാഷിം(33), ശിഹാബ്(27), ആർപ്പൂക്കര വില്ലൂന്നി സ്വദേശികളായ നാ ദിർഷാ(22), സൂര്യദത്തൻ(20) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന്‌ ഈ റൂട്ടിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.