വെളിയന്നൂർ : പെരുമറ്റം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം തുടങ്ങി. ദിവസവും രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് ചുറ്റുവിളക്ക്.

വ്യാഴാഴ്ച രാവിലെ 6.30-ന് ശിവസ്തുതി. ഏഴിന് സമൂഹശയന പ്രദക്ഷിണം. എട്ടിന് ശ്രീബലി. 11.30-ന് കലശാഭിഷേകം, ശ്രീഭൂതബലി.

വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, ദീപക്കാഴ്ച- എൻ.എസ്.എസ്.കരയോഗം വെളിയന്നൂർ. 7.30-ന് സോപാനസംഗീതം, അക്ഷരശ്ലോകസദസ്സ്, ശിവരാത്രി വിളക്ക്, ശിവരാത്രിപൂജ.