ഏറ്റുമാനൂർ : അർച്ചന വിമൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന വനിതാ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡൻറ് നിർമലാ ജിമ്മി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജസീന ഐക്കരപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്, നബാർഡ് ഡി.ഡി.എം. കെ.ബി.ദിവ്യ, ആനി ജോസഫ്, പി.കെ.ജയശ്രീ, പോൾസൺ കൊട്ടാരത്തിൽ, ഷൈനി ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.